ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു


മാവൂർ:- മാവൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറൂപ്പ പൊതുജനാരോഗ്യ വിഭാഗത്തിന്റെയും മാവൂർ വെറ്റിനറി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പനങ്ങോട് മദ്രസയിൽ വെച്ച് പേ വിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.




 പതിനൊന്നാം വാർഡ് മെമ്പർ വാസന്തി വിജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.സി പ്രജിത്ത്, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരായ ദാനിഷ് റഹ്മാൻ, ദാനിഷ് റഹീം, മാവൂർ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടർ കെ.ആർ ബിന്ധ്യ തുടങ്ങിയവർ ക്ലാസ്സ് കൈകാര്യം ചെയ്തു. 




ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ,സുമിത്ത്,സുരേഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് നൂഹ, തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris