പകർച്ച വ്യാധി പ്രതിരോധം : ചാത്തമംഗലം പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു


കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെയും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനയോഗം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓലിക്കൽ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. 




.വൈസ് പ്രസിഡന്റ് സുഷമ എം. അധ്യക്ഷയായി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ MT, വാർഡ് മെംബർമാരായ ഷീസ സുനിൽ കുമാർ, വിശ്വൻ വെള്ളലശ്ശേരി , ഹക്കീം മാസ്റ്റർ, പ്രീതി വാലത്തിൽ, അജീഷ് Mk, KA റഫീഖ് കൂളിമാട്, വിദ്യുൽ ലത,സബിത സുരേഷ്, പ്രസീന, ജയപ്രകാശ് v , ശിവദാസൻ ബംഗ്ലാവിൽ , ശ്രീജ പൂളക്കമണ്ണിൽ, സതി ദേവി, ചന്ദ്രമതി പ്രസംഗിച്ചു.
മെസിക്കൽ ഓഫീസർ ഡോ സ്മിത എ റഹ്മാൻ ക്ലാസ്സ് എടുത്തു.

 ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ റഷീദ് ഇ നന്ദിയും പറഞ്ഞു.
ഞായറാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിലായി ഗ്രാമ പഞ്ചായ ത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. എലിപ്പനി പ്രതിരോധ ഗുളികകൾ ഒ.പി. ടിക്കറ്റ് എടുക്കാതെ തന്നെ ആശുപത്രി ഫാർമസിയിൽ നിന്ന് വിതരണം ചെയ്യും.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ, ആശ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ,ആരോഗ്യ വകുപ്പ് ജീവനക്കാർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris