കോഴിക്കോട്: അടുത്തകാലത്തായി സർക്കാർ പ്രഖ്യാപിച്ച, വാട്ടർ അതോറിറ്റിയുടെ ബിൽ തുകയിൽ ജനം പൊറുതിമുട്ടി.
സർക്കാർ പ്രഖ്യാപിച്ചത്
ലിറ്ററിന് ഒരു പൈസയുടെ വർദ്ധനവാണ്.
എന്നാൽ നടപ്പിലായത്
വൻ തുകയും.
മുൻപ്, ജല അതോറിറ്റിയുടെമിനിമം ചാർജ് 44 രൂപ ആയിരുന്നു.
അതിപ്പോൾ 144 രൂപയായി വർദ്ധിച്ചു.
ഇപ്പോൾ 50 യൂണിറ്റ് വെള്ളം ഉപയോഗിച്ചാൽ
886 രൂപയാണ് ബിൽ തുക.
അത് 51 യൂണിറ്റിലേക്ക് മാറുമ്പോൾ, സ്ലാബ് മാറി 1091 രൂപയായി മാറുന്നു.
ഇങ്ങനെ വരുന്ന സ്ലാബ് മാറ്റം, ഉപഭോക്താവിന്റെ പോക്കറ്റ് കാലിയാക്കുന്നു.
ജല അതോറിറ്റിയുടെ, വെള്ളത്തെ ആശ്രയിക്കുന്നത്, ഭൗതികമായി കിണർ കുഴിക്കാൻ പറ്റാത്ത സാഹചര്യം ഉള്ളവരും, അതല്ലെങ്കിൽ കിണർ കുഴിച്ചാലും വെള്ളം ലഭിക്കാത്ത വരും ആയിട്ടുള്ള പാവപ്പെട്ടവരാണ്.
അതിനാൽ, ഭീമമായി വർദ്ധിപ്പിച്ച വാട്ടർ അതോറിറ്റി ബിൽ ജലവിഭവ വകുപ്പ് മന്ത്രി പറയുന്നതും ജനങ്ങൾ അനുഭവിക്കുന്നതും വ്യത്യസ്ത രീതിയാണ്.
അതിനാൽ വാട്ടർ അതോറിറ്റിയുടെ കൂട്ടിയ ചാർജ് പൊതുജനങ്ങൾക്ക് താങ്ങാൻ കഴിയുന്ന വിധത്തിൽ പരിഷ്കരിക്കണമെന്ന് ആവശ്യമുയരുന്നു.

Post a Comment