മലപ്പുറം മുണ്ടുപറമ്പിൽ ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് അപകടം. കുടുങ്ങിക്കിടന്ന രണ്ട് പേരെ രക്ഷപ്പെടുത്തി.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി.ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് അറിവ്.
ഇന്ന് രാവിലെ പത്തുമണിക്ക് മുണ്ടുപറമ്പ് ബൈപ്പാസിലാണ് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടമുണ്ടായത്.
ഇതോടെ ലോറിയിലുണ്ടായിരുന്ന വസ്തുക്കൾ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന
കാറിനും സ്കൂട്ടറിനും മുകളിലേക്ക് മറിയുകയായിരുന്നു.
നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് ഇവരെ പുറത്തെടുത്തത്.

Post a Comment