കടലിൽ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു


തൃശൂർ : കയ്പമംഗലത്ത് കടലിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. പെരിഞ്ഞനം സ്വദേശി സുരേഷ്(52) ആണ് മരിച്ചത്. മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി.
പുലർച്ചെ പന്തൽക്കടവിൽനിന്ന് മൂന്ന് പേരുമായി മൽസ്യ ബന്ധനത്തിന് പോയ തോണിയാണ് അപകടത്തിൽപ്പെട്ടത്. കരയിൽനിന്ന് 50 മീറ്റർ അകലെവച്ച് തിരയിൽപ്പെട്ട് മറിയുകയായിരുന്നു.




കരയിൽനിന്ന മത്സ്യത്തൊഴിലാളികൾ വടം ഇട്ടുകൊടുത്താണ് രണ്ട് പേരെ രക്ഷപ്പെടുത്തിയത്.
പിന്നീട് നടത്തിയ തിരച്ചിലിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Paris
Paris