പാൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്! ആധാർ- പാൻ ലിങ്കിംഗിന് ഇനി വെറും 2 ദിവസം മാത്രം


രാജ്യത്ത് ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് രണ്ട് ദിവസം മാത്രം. പാൻ കാർഡ് ഉപഭോക്താക്കൾക്ക് ജൂൺ 30 വരെയാണ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാൻ അവസരം. നേരത്തെ മാർച്ച് 31നാണ് സമയപരിധി നിശ്ചയിച്ചിരുന്നതെങ്കിലും, അവ വീണ്ടും ജൂണിലേക്ക് ദീർഘിപ്പിക്കുകയായിരുന്നു. നിലവിൽ, പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് 1,000 രൂപയാണ് പിഴ അടയ്ക്കേണ്ടത്. സൗജന്യമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി മാസങ്ങൾക്ക് മുൻപ് അവസാനിച്ച പശ്ചാത്തലത്തിലാണ് പിഴ ഈടാക്കുന്നത്




സമയബന്ധിതമായി പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്തില്ലെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് ആദായനികുതി വകുപ്പ് ഇതിനോടകം അറിയിച്ചിട്ടുണ്ട്. 1961 ലെ ആദായനികുതി നിയമപ്രകാരം, ജൂൺ 30ന് മുൻപ് ആധാറുമായി ലിങ്ക് ചെയ്യാത്ത ആളുകളുടെ പാൻ കാർഡുകൾ പ്രവർത്തനരഹിതമാകും. അതിനാൽ, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനും സാധിക്കുന്നതല്ല. രാജ്യത്തെ വിവിധ സാമ്പത്തിക ആവശ്യങ്ങൾക്ക് ഇതിനോടകം പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്

Post a Comment

Previous Post Next Post
Paris
Paris