നായർകുഴി : കുന്നമംഗലം സബ് ഡിസ്ട്രിക്റ്റിൽ നൂറുശതമാനം വിജയവും 18.60 ശതമാനം A+ഉം സ്വന്തമാക്കി ഒന്നാം റാങ്കിന്റെ നിറവിലാണ് നായർകുഴി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ.ഈ നേട്ടം സ്വന്തമാക്കാൻ വേണ്ടി വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും അതിന് അവരെ പ്രാപ്തരാക്കിയ സ്കൂളിലെ അധ്യാപകരെയും സ്കൂളിൽ ചേർന്ന പിടിഎ കമ്മറ്റി അഭിനന്ദിച്ചു.
പിടിഎ പ്രസിഡണ്ട് എം പ്രകാശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഷാജി.എൻ.പി സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ മറിയംമുംതാസ് , എസ്എംസി ചെയർമാൻ എം.ടി രാധാകൃഷ്ണൻ, വൈസ് പ്രസിഡണ്ട് പി.കെ ഗിരീഷ്, സന്തോഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Post a Comment