പെരുവയൽ : പെരുവയൽ പഞ്ചായത്ത് ജൈവവൈവിദ്ധ്യ സമിതിയുടെ നേതൃത്വത്തിൽ ലോക ജൈവവൈവിദ്ധ്യ ദിനം വിപലമായി ആചരിച്ചു.
കല്ലായ്പുഴയുടെ ഉത്ഭവസ്ഥാനമായ നരിയോറ മലയുടെ താഴ്‌വാരത്തെ മുത്താച്ചി കൂണ്ട് സംരക്ഷിക്കാനും, അതുവഴി വിവിധങ്ങളായ ജൈവസമ്പത്ത് നിലനിറുത്താനുമുള്ള പ്രവർത്തനത്തിൻ്റെ ഭാഗമായി, പ്രദേശത്ത് പരിസ്ഥിതി പ്രവർത്തകരും, വിദഗ്ദരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘം പഠനം നടത്തുകയും, തുടർന്ന്
മുണ്ടക്കൽ ദേശസേ വിനി വായനശാലയിൽ വെച്ച് നടന്ന "കല്ലായ് പുഴയുടെ ജീവിനെ " തേടി ശിൽപ്പശാല' പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അഡ്വ.p Aപൗരൻ ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് സുഹറാബി അദ്ധ്യക്ഷത വഹിച്ചു
മൂത്താച്ചി കുണ്ട് സർക്കാർ തലത്തിൽ ഏറ്റെടുത്ത്, വിപുലമായ പദ്ധതി നടപ്പിലാക്കണമെന്ന് പി.എ. പൗരൻ അവശ്യപ്പെട്ടു. പഞ്ചായത്ത് ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നും അദ്ധേഹം പറഞ്ഞു.
ഗുരുവായുരുപ്പൻ കോളേജ് ബോട്ടണി വിഭാഗം അധ്യാപകൻ പ്രൊഫ: ഷനോജ് മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിഷ് പാലാട്ട്, പഞ്ചായത്ത് ബയോസൈവോസിറ്റി കൺവീനർ ശബരിമുണ്ടക്കൽ
വാർഡ് മെമ്പർ റീന - A. P, ഇർഷാദ്, അഹമദ്, രാജൻ കിയ്യലത്ത്' എന്നിവർ സംസാരിച്ചു.
പ്രൊവിഡൻസ് വുമൻസ് കോളേജ് Nട. ട., N c c വിദ്യാർത്ഥികൾ, പെരിങ്ങൊളം GHSS N ട. ട വിദ്യാർത്ഥികൾ പഠനത്തിലും, ശില്പശാലയിലും പങ്കെടുത്തു

Post a Comment