കൂളിമാട് : നിർമാണ പ്രവത്തനങ്ങൾ പൂർത്തീകരിച്ച്ഉദ്ഘാടനത്തിെനൊരുങ്ങി കൂളിമാട് - മപ്രം പാലം. നിർമ്മാണം പൂർത്തിയാകുന്നതോടെ വയനാട് അടിവാരം കോടഞ്ചേരി തിരുവമ്പാടി മുക്കം ഭാഗത്തു നിന്നും കോഴിക്കോട് എയർപോർട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി. എറണാകുളം തൃശൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാം.
കാലിക്കറ്റ് എയർപോർട്ട്, - എടവണ്ണപ്പാറ - കൂളിമാട് - മുക്കം - തിരുവമ്പാടി - കോടഞ്ചേരി - അടിവാരം ബസ് സർവീസും തുടങ്ങിയാൽ ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും.
ഇരുവഴിഞ്ഞിപ്പുഴയും ചാലിയാരും കൂടിച്ചേരുന്ന സ്ഥലത്താണ് കൂളിമാട് പാലം വന്നിരിക്കുന്നത്.
കയാക്കിങ്ങ് ഹൗസ്ബോട്ട് റിസോട്ട് തുടങ്ങിയ റിവർ ടൂറിസവുമായി ചേർന്ന് ഒട്ടനവതി സാധ്യതകളും തൊഴിൽ അവസരങ്ങളുമാണ് കൂളിമാടും സമീപ പ്രദേശങ്ങളിലും വന്നു ചേരുന്നത്.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പ്രവൃത്തി കരാർ ഏറ്റെടുത്തിരിക്കുന്നത്.


Post a Comment