കെഎസ്ആർടിസി ബസിൽ പെൺകുട്ടികൾക്കെതിരെ അതിക്രമം; ഡ്രൈവർ കസ്റ്റഡിയിൽ


കുന്ദമംഗലം: കെഎസ്ആർടിസി ബസിൽ പെൺകുട്ടികൾക്ക് നേരെ ഡ്രൈവറുടെ അതിക്രമമെന്ന് പരാതി. കൊല്ലം – മാനന്തവാടി കെഎസ്ആർടിസിലാണ് സംഭവം. തിരക്കുണ്ടായിരുന്ന ബസിൽ ബോണറ്റിലിരുന്ന് യാത്ര ചെയ്ത വിദ്യാർത്ഥിനികളായ പെൺകുട്ടികളിൽ ഒരാളാണ് പരാതിയുമായെത്തിയത്. അതിക്രമത്തിന്റെ വിവരം യുവതി അറിയിച്ചതത്തോടെ ബസിലെ യാത്രക്കാരും വിഷയത്തിൽ ഇടപ്പെട്ടു




കുന്ദമംഗലം ബസ് സ്റ്റാൻഡിങ് സമീപം ബസ് എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. വിഷയത്തിൽ യുവതി പരാതി ഉണ്ടെന്ന് അറിയടിച്ചതോടെ കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി. തുടർന്ന്, പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയും ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു

Post a Comment

Previous Post Next Post
Paris
Paris