ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം


ഇക്കൊല്ലത്തെ ഹയർസെക്കൻഡറി,
വി.എച്ച്.എസ്.സി ഫലം പ്രഖ്യാപിച്ചു.
82.95 ശതമാനമാണ് ഹയർസെക്കൻഡറി വിജയം.
സയൻസിന് 87.31 ശതമാനവും
കൊമേഴ്സിന് 82.75 ശതമാനവും
ഹ്യുമാനിറ്റീസിന് 71.93
ശതമാനവുമാണ് വിജയശതമാനം.
3,12,005 വിദ്യാർഥികൾ
ഉപരിപഠനത്തിന് യോഗ്യത നേടി.




ഇത്തവണ 4,32,436 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ
എഴുതിയത്. സയൻസ് വിഷയത്തിൽ
1,93,544 ഉം ഹ്യൂമാനിറ്റീസിൽ 74,482
ഉം കൊമേഴ്സിൽ 1,08,109 ഉം
വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 28,495 വിദ്യാർഥികളാണ്
വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതി ഫലം
കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം
ഹയർ സെക്കൻഡറി വിഭാഗത്തിൽ
83.87 ശതമാനവും വൊക്കേഷനൽ
ഹയർ സെക്കൻഡറി വിഭാഗത്തിൽ
78.26 ശതമാനവുമായിരുന്നു വിജയം.

വൈകീട്ട് നാലുമണിയോടെ
http://www.keralaresult.nic.in,
http://www.prd.kerala.gov.in,
http://www.result.kerala.gov.in,
http://www.exam result.kerala.gov.in,
http://www.result.kite.kerala.gov.in
എന്നീ വെബ്സൈറ്റുകളിൽ നിന്ന്
ഫലമറിയാം.

Post a Comment

Previous Post Next Post
Paris
Paris