കേരളത്തില്‍ ശക്തമായ മഴ അടുത്ത അഞ്ചു ദിവസം വരെ തുടരും, കേന്ദ്ര കാലാവസ്ഥ വകുപ്പ്


കേരളത്തില്‍ ശക്തമായ മഴ അടുത്ത അഞ്ചു ദിവസം വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തമിഴ്നാട് തീരം മുതല്‍ വിദര്‍ഭ തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. ഇതെ തുടര്‍ന്ന് ഇന്ന് കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.




പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് നിലനില്‍ക്കുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദമാവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കടല്‍പ്രക്ഷുബ്ധമാണ്. ഒരുമീറ്റര്‍വരെ തിരമാലകള്‍ ഉയരാമെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris