പുതിയ പാര്‍ലമെന്‍റ് മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യും

പുതിയ പാര്‍ലമെന്‍റ് മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക

രാവിലെ ഏഴര മുതല്‍ പൂജ ചടങ്ങുകള്‍ തുടങ്ങും. ചടങ്ങില്‍ ആദ്യാവസാനം പ്രധാനമന്ത്രി പങ്കെടുക്കും. ഇരു ചേംബറുകളിലും പ്രധാന മന്ത്രി സന്ദര്‍ശിക്കും. ചെങ്കോല്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ സ്ഥാപിക്കും. രാഷ്ടപതിയുടെയും, ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങള്‍ ചടങ്ങില്‍ വായിക്കും. സ്മാരക നാണയവും സ്റ്റാമ്ബും പുറത്തിറക്കിയ ശേഷം പ്രധാന മന്ത്രി അഭിസംബോധന ചെയ്യും




അതേസമയം, ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ഇന്ന് രാജ്യതലസ്ഥാനം കനത്ത ജാഗ്രതയിലാണ്. പുലര്‍ച്ചെ അഞ്ചര മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങും. കേന്ദ്രസേനയും ദില്ലി പൊലീസും ക്രമസമാധാനം ഉറപ്പ് വരുത്തും. ഗുസ്തിതാരങ്ങളും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകളും പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ദില്ലി അതിര്‍ത്തികളിലുള്‍പ്പടെ സുരക്ഷ വിന്യാസം കൂട്ടും

Post a Comment

Previous Post Next Post
Paris
Paris