കുങ്കികളെത്തി, അരിക്കൊമ്പനെ തളയ്ക്കാൻ വൻ സംഘം


കമ്പം: തമിഴ്നാട്ടിലെ കമ്പം ടൗണിലെ ജനവാസമേഖലയിൽ ഇറങ്ങി ഭീതി പരത്തിയ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുളള ദൗത്യത്തിനു തുടക്കമായി. ദൗത്യത്തുള്ള കുങ്കിയാനകളെ കമ്പത്ത് എത്തിച്ചു. ആനമാല സ്വയംഭൂ, മുത്തു എന്നീ കുങ്കിയാനകളാണ് തമിഴ്നാടിൻറെ അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഉന്നത സവനം വകുപ്പ് ഉദ്യോദ​ഗസ്ഥരടക്കമുള്ളവർ സ്ഥലത്തെത്തി. വലിയ പൊലസ് സംഘത്തെയും നിയോ​ഗിച്ചു. ഇന്നു തന്നെ അരിക്കൊമ്പനെ മയക്കുവെടി വച്ചു പിടികൂടാനാണ് നീക്കം. ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്ന് കണ്ടെത്തി ഇന്നലെയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്.കമ്പം ഭാഗത്ത് നിന്നും എട്ടുകിലോമീറ്റർ അകലെയുള്ള ചുരുളിപ്പെട്ടി ഭാഗത്താണ് ആന ഇപ്പോഴുള്ളത്. ആന നിൽക്കുന്ന സ്ഥലം കൃത്യമായി വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അവിടേക്ക് തിരിച്ചു




അരിക്കൊമ്പൻ ദൗത്യത്തെ തുടർന്ന് കമ്പം ബൈപ്പാസിലൂടെയുള്ള ഗതാഗതത്തിന് നിരോധനം തുടരുകയാണ്. ബൈപ്പാസിലൂടെ വാഹനങ്ങൾ കടത്തി വിടുന്നില്ല. ഇന്നലെ ബൈപ്പാസിനടുത്താണ് ആന ഉണ്ടായിരുന്നത്. 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവിൽ പറയുന്നത്. കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്നാട് താഴ് വരയിലേക്ക് മാറ്റാനാണ് നീക്കം

Post a Comment

Previous Post Next Post
Paris
Paris