കോഴിക്കോട്: പഠനവൈകല്യമടക്കം പ്രയാസം അനുഭവിക്കുന്ന കുട്ടികളെ മനസിലാക്കാൻ പ്രൈമറി തലം മുതൽ അധ്യാപകർക്ക് പ്രത്യേകം പരിശീലനം നൽകണമെന്ന് സദയം ചാരിറ്റബിൾ ട്രസ്റ്റ് അവശ്യപ്പെട്ടു. പഠന വൈകല്യം, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതിരിക്കൽ , ഹൈപ്പർ ആക്ടിവിറ്റി പോലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾ ധാരാളമുണ്ട്.
ഈയവസ്ഥ അറിയാത്ത അധ്യാപകരാണ് കുട്ടികള പഠിപ്പിക്കുന്നത്. കുട്ടികളെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണത്. അധ്യാപകർക്ക് ശാസ്ത്രീയ പരിശീലനവും ബോധവൽക്കരണവും നൽകുകയാണ് ഇതിന് പരിഹാരമെന്ന് ട്രസ്റ്റ് ജനറൽ ബോഡി യോഗം പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ട്രസ്റ്റ് ചെയർമാൻ എം.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു.
സർവ്വദമനൻ കുന്ദംഗലം, പി.ശിവപ്രസാദ്, എം.പ്രമീള നായർ , ഉദയകുമാർ കുന്ദമംഗലം, പി.തങ്കമണി, വി.പി.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment