നാടുകടത്തിയ അരികൊമ്പന്‍ തിരിച്ചെത്തി ; കമ്പത്തെ ജനവാസമേഖലയില്‍ ; തുരത്താന്‍ ശ്രമം

കമ്പം: ജനവാസമേഖലയില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് നാടുകടത്തിയ അരികൊമ്പന്‍ വീണ്ടും നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. കമ്പത്തെ ജനവാസമേഖലയില്‍ ആന ഇറങ്ങി ഭീതി പരത്തി. കമ്പം ടൗണിലെ ജനവാസമേഖലയില്‍ ഇറങ്ങിയ സമീപത്തെ പുളിത്തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന ആനയെ തുരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലോവര്‍ ക്യാമ്പിലെ വനാതിര്‍ത്തിയിലൂടെയാണ് ആന യെത്തിയത്






പുളിമരത്തോട്ടത്തിലാണ് ആന നില്‍ക്കുന്നത്. ഇന്ന് രാവിലെയായിരുന്നു ആന കമ്പത്തെ ജനവാസ മേഖലയില്‍ എത്തിയത്. ആള്‍ക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ബഹളം വെച്ചതിനെ തുടര്‍ന്നാണ് ആന പുളിമരത്തോട്ടത്തിലേക്ക് കയറി നില്‍ക്കുന്നത്. തുടര്‍ന്ന് ആള്‍ക്കാരും പോലീസും റവന്യൂ ഉദ്യോഗസ്ഥരും വനംവകുപ്പ് ജീവനക്കാരുമെല്ലാം സ്ഥലത്ത്എത്തിയിട്ടുണ്ട്. അരിക്കൊമ്പനെ കാണാനായി അനേകരാണ് ഇവിടേയ്ക്ക് എത്തുന്നത്




പോലീസ് ആള്‍ക്കാരെ നിയന്ത്രിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ആനയെ പെരിയാര്‍ വനമേഖലയിലേക്ക് തുറന്നുവിട്ടതിന് ഒരു മാസം കഴിഞ്ഞപ്പോള്‍ ആന വീണ്ടും ജനവാസ മേഖലയില്‍ എത്തുകയാണ്. നേരത്തേ കുമളിയിലും ആന ജനവാസ മേഖലയിലേക്ക് കടന്നിരുന്നു

Post a Comment

Previous Post Next Post
Paris
Paris