ആശുപത്രിയിൽ പ്രതിയുടെ കുത്തേറ്റ വനിതാ ഡോക്ടർ മരണപ്പെട്ടു


കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ അക്രമാസക്തനായ അധ്യാപകന്‍ വനിതാഡോക്ടറെ കുത്തിക്കൊലപ്പെടുത്തി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഡോ. വന്ദന (22) ആണ് മരിച്ചത്. ഹൗസ് സര്‍ജനാണിവര്‍. കടുവട്ടൂര്‍ ശ്രീനിലയത്തില്‍ സന്ദീപ് (42)നെ പോലീസ് അറസ്റ്റ് ചെയ്തു. ചികില്‍സക്കായിവന്ന സ്‌കൂള്‍ അധ്യാപകന്‍ പുലര്‍ച്ചെ നാലരയോടെയാണ് അക്രമാസക്തനായത്.




നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകനാണ്. അയല്‍ക്കാരുമായി അടിപിടിയില്‍ പരിക്കേറ്റെത്തിയ അധ്യാപകനെ ചികില്‍സിക്കുന്നതിനിടെ ഡോക്ടറെ കത്രികയെടുത്ത് കുത്തുകയായിരുന്നു. സഹായിക്കും സെക്യൂരിറ്റി ജീവനക്കാരനും പരിക്കേറ്റു.

Post a Comment

Previous Post Next Post
Paris
Paris