മാവൂർ പ്രസ്സ് ക്ലബിന് കൺസ്യുമർ ഫെഡറേഷൻ ഓഫ് കേരളയുടെ പുരസ്‌കാരം .


മാവൂർ : മാധ്യമ രംഗത്ത് വികസനാത്മകമായ മികച്ച പ്രവർത്തനം കാഴ്ചവച്ച് ജനശ്രദ്ധയാകർഷിച്ച മാവൂർ പ്രസ് ക്ലബ്ബിന് പുരസ്കാരം ലഭിക്കും.കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരളഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് മാവൂർ പ്രസ് ക്ലബ്ബിനെ
തിരഞ്ഞെടുത്തത്.
കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരളയുടെ പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മെയ് 28ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം മാവൂർ പ്രസ് ക്ലബ്ബിന് കൈമാറും.






മാവൂർ ഗ്രാസിം ഫാക്ടറി വിഷയവുമായി ബന്ധപ്പെട്ട് മാവൂർ പ്രസ് ക്ലബ് തയ്യാറാക്കിയ സപ്ലിമെന്റിന്റെ
പ്രാധാന്യം പരിഗണിച്ചാണ് പുരസ്കാരം കൈമാറുന്നത്.
മെയ് 28ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആണ് ചടങ്ങ് നടക്കുന്നത്.സമ്മേളനം ഡോ: എം പി അബ്ദുൽ സമദ് സമദാനി ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post
Paris
Paris