മാവൂരിലെ ഹോം സെന്റർ ഉദ്ഘാടനം ചെയ്തു


മാവൂർ : മാവൂരിലെ ഗൃഹോപകരണ വില്പന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ കാലമായി പ്രവർത്തിക്കുന്ന മാനേജ്മെന്റിന് കീഴിലെ പുതിയ സംരംഭമായ ഹോം സെന്റർ പ്രവർത്തനമാരംഭിച്ചു.




ഹോം സെന്ററിന്റെ ഉദ്ഘാടനം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത് നിർവഹിച്ചു. മാവൂർ പാറമ്മൽ വലിയ ജുമാ മസ്ജിദ് ഖത്വീബ് കെ മുഹമ്മദ്‌ ബാഖവി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് നാസർ മാവൂരാൻ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.

സ്റ്റീൽ - അലൂമിനിയം പാത്രങ്ങൾ, ഗ്രൈന്ററുകൾ, പ്രഷർ കുക്കറുകൾ തുടങ്ങി അടുക്കളയിലേക്കാവശ്യമായ എല്ലാവിധ സാധനങ്ങളും വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനൊപ്പം ഹോൾസൈൽ വിലയിൽ ടാർപ്പായകൾ ലഭ്യമാക്കും. സ്കൂൾ കോളേജ് വിദ്യാർത്ഥി കൾക്ക് മാത്രമായി സ്റ്റുഡന്റ്സ് ബസാറും ഹോം സെന്ററിൽ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ടെന്ന് ഹോം സെന്റർ ഉടമകൾ പറഞ്ഞു.

മാവൂർ ജംഗ്ഷനിൽ കടോടി ജ്വല്ലറിക്ക് സമീപം ആയിഷ കോപ്ലക്സിലാണ് ഹോം സെന്റർ ആരംഭിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris