കെട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ നിന്നും ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന ഹജ്ജാജികൾക്കുള്ള യാത്രയയപ്പും പ്രാർത്ഥനാ സംഗമവും നടത്തി.
കെട്ടാങ്ങൽ സി എച്ച് സൗധത്തിൽ വെച്ച് ചേർന്ന സംഗമം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജലീൽ ബാഖവി പാറന്നൂർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് ഇൻ ചാർജ് ടി. ടി.മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ പി ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
അബൂബക്കർ യമാനി വെള്ളലശ്ശേരി, കെ. ടി. മുഹമ്മദ് സഖാഫി അൽകാമിലി,പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എൻ. എം. ഹുസൈൻ, മണ്ഡലം സെക്രട്ടറി അഹമ്മദ് കുട്ടി അരയൻകോട് , ഫിർദൗസ് തങ്ങൾ കളൻതോട്,എ കെ ഇബ്രാഹിം ഹാജി, പി. ടി.അബ്ദുള്ള മാസ്റ്റർ,ഉമ്മർ വെള്ളലശേരി,ഇ പി അസീസ്, പി. ടി. എ. റഹ്‌മാൻ,മൊയ്തു പീടികക്കണ്ടി , കെ. എ.റഫീഖ്, എം കെ നദീറ, ബുഷ്റ കളൻതോട് സംസാരിച്ചു.
ഫോട്ടോ :ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി നടത്തിയ ഹജ്ജാജികൾക്കുള്ള യാത്രയയപ്പും പ്രാർത്ഥന സംഗമവും ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment