നിര്യാതനായി


ചാത്തമംഗലം: ചാത്തമംഗലത്തെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും ഗ്രന്ഥശാല പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനുമായിരുന്ന പ്രത്യുഷ:യിൽ പി. ദാമോദരൻ നമ്പീശൻ(81) ( റിട്ടയർഡ് അധ്യാപകൻ) അന്തരിച്ചു. ഭാര്യ എൻ. രാധ (ചാലപുരത്ത് കുരുവട്ടൂർ) ,മക്കൾ : ബിന്ദു.ഡി (ജി.വി.എച്ച് .എസ് . എസ്. മടിക്കൈ ) , ബീന .ഡി (ജി. എൽ.പി. സ്കൂൾ വെള്ളിപറമ്പ്) .മരുമക്കൾ :കെ.എം.രമേശൻ (എഫ് എച്ച് സി അജാനൂർ)
ഡോ.എം.വി. സുനിൽ (വിന്ധ്യ ഫാർമസി, തളി, കോഴിക്കോട്)




ഇരുപത്തഞ്ച് വർഷത്തോളം ചാത്തമംഗലം ആർ. ഇ.സി. ജി.വി. എച്ച്. എസിലെ മലയാളം അധ്യാപകനായിരുന്നു. കോഴിക്കോട്‌ ജില്ലയിലെ നിരവധി സ്കൂളുകളിൽ ജോലി ചെയ്ത അദ്ദേഹം മലപ്പുറം ജില്ലയിലെ പേരശ്ശന്നൂർ ഗവ. ഹൈസ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായാണ് വിരമിച്ചത്.

അമ്പത് വർഷം ചാത്തമംഗലം പൊതുജന വായനശാല സെക്രട്ടറിയായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സാക്ഷരതാ പ്രസ്ഥാനം എന്നിവയിലും സജീവമായിരുന്നു.
ശവസംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Post a Comment

Previous Post Next Post
Paris
Paris