2017 ൽ 5 ലക്ഷത്തോളം രൂപ ചിലവഴിച്ച് നവീകരിച്ച 115 വർഷം പഴക്കമുള്ള ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട പൈതൃക കെട്ടിടം പൊളിച്ചു മാറ്റുന്നതിനെതിരെ അന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. കെട്ടിടം പൊളിക്കാതെ തന്നെ തൊട്ടടുത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ ഉള്ള സ്ഥലം ഉണ്ടായിട്ടും ഉദ്യോഗസ്ഥ രാഷ്ട്രീയ മാഫിയകൾ അഴിമതി ലക്ഷ്യം വച്ചാണ് പഴയ കെട്ടിടം പൊളിച്ചു കളഞ്ഞതെന്ന് അന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപണമുന്നയിച്ചിരുന്നു. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും രോഗികൾക്കും മറ്റും കയറിയിറങ്ങുവാൻ കഴിയാത്ത ഒരു വാടക കെട്ടിടത്തിന്റെ മൂന്നാം നിലയിൽ 46854 രൂപ വാടക കൊടുക്കുന്നതിലും അഴിമതി ആരോപണം ഉണ്ടായിരുന്നു.
എന്നിരിക്കെ 2022 നവംബർ 28ന് മന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലേക്ക് ഏഴുമാസത്തോളം കഴിഞ്ഞിട്ടും രജിസ്ട്രാർ ഓഫീസ് മാറ്റാത്തതിൽ പ്രതിഷേധിച്ച് ആയിരുന്നു യൂത്ത് കോൺഗ്രസിന്റെ സമരം.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഫഹദ് പാഴൂർ അധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു സി വി സംജിത്ത്,ഹിദേഷ് മാസ്റ്റർ ഷെരീഫ് മലയമ്മ, എം കെ അജീഷ്, എം കെ അനീഷ്, മണിലാൽ കാരന്തൂർ,ഓ അശോകൻ, ബൈജു ടി, നന്ദന നെച്ചൂളി, സുനിൽ ചേനോത്ത്,റെജിമോൻ ചേനോത്ത്, വിശ്വൻ തുടങ്ങിയവർ സംസാരിച്ചു


Post a Comment