കൊണ്ടോട്ടി: ഹജ്ജ് തീർഥാടകർക്ക് ഹജ്ജ് ക്യാമ്പിൽ സൗജന്യ സേവനം ചെയ്യുന്നതിന് സന്നദ്ധരായവരിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരായിരിക്കണം. സേവനംചെയ്യാൻ താത്‌പര്യമുള്ള രണ്ട് എംബാർക്കേഷൻ പോയിന്റുകൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ രേഖപ്പെടുത്തണം. പാസ്‌പോർട്ട് സൈസ് ഫോട്ടോ അപ്‍ലോഡ് ചെയ്യണം. മേയ് 10-ന് അഞ്ചുമണിവരെ അപേക്ഷ നൽകാം.

Post a Comment