ബി സോൺ കലോത്സവം; ദേവഗിരി കോളേജിന് കലാകിരീടം



 കോഴിക്കോട് :  മീഞ്ചന്ത ഗവ. ആർട്സ് കോളേജിൽ അഞ്ചു നാൾ നീണ്ടു നിന്ന കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവം സമാപിച്ചു. 2000ത്തോളം കലാപ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് കലാകിരീടം ചൂടി. 246 പോയിന്റ് കരസ്ഥമാക്കിയാണ് ദേവഗിരി ചാമ്പ്യൻമാരായത്. 140 പോയിന്റോടെ ഫാറൂഖ് കോളേജ് രണ്ടാംസ്ഥാനവും 73 പോയിന്റുമായി പ്രോവിഡൻസ് കോളേജ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ദേവഗരി സെന്റ് ജോസഫ്സ് കോളജിലെ സ്വാതികയെ കലാതിലകമായും നിരഞ്ജൻ മുരളീധരനെ കലാപ്രതിഭയായും തെരഞ്ഞെടുത്തു. സമാപന സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു




സർവകലാശാല വൈസ് ചെയർമാൻ എസ്.ആർ.അശ്വിൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ കെ.വി.അനുരാഗ്, ജോയിന്റ് കൺവീനർ പി.താജുദ്ദീൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സോണിയ ഈപ്പ എന്നിവർ പ്രസംഗിച്ചു. സർവകലാശാല ജില്ലാ എക്‌സിക്യൂട്ടീവ് കെ.ഗായത്രി സ്വാഗതവും ജാൻവി കെ സത്യൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris