കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ ഭാഷാധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനെ ക്യൂ ഐ.പി കമ്മിറ്റിയിൽ ഉൾപെടുത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി. രാമൻ എക്സ്: എം.എൽ.എ. ആവശ്യപെട്ടു. കെ.എ.ടി.എഫ് കോഴിക്കോട് റവന്യൂ ജില്ല എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
നാമമാത്രമായ അംഗങ്ങളുള്ള സംഘടനകൾ വരെ സർക്കാരിന്റെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം കമ്മിറ്റിയിൽ ഇടം പിടിക്കുമ്പോൾ
കേരളത്തിലെ അറബി അധ്യാപകരിൽ 95 ശതമാനത്തോളം പേരേയും പ്രതിനിധീകരിക്കുന്ന 7000 ത്തോളം അംഗങ്ങളുളള കെ.എ ടി.എഫിനെ ക്യൂ ഐ.പി. കമ്മിറ്റിയിൽ നിന്ന് മാറ്റിനിർത്തുന്നത് നീതീകരിക്കാവുന്നതല്ലന്നും അദ്ദേഹം പറഞ്ഞു.
ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് കുടിശ്ശികയായിട്ടുള്ള 6 ഗഡു ക്ഷാമബത്ത ഉടൻ നൽകണമെന്നും അദ്ദേഹം ആവശ്യപെട്ടു.
റവന്യൂ ജില്ലാ പ്രസിഡണ്ട് പി.കെ.അബ്ദുൽ ഹഖീം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുൽ ഹഖ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഉമ്മർ ചെറൂപ്പ, അബ്ദുൽ റഷീദ് അൽ ഖാസിമി, സംസ്ഥാന കൗൺസിലർമാരായ അബ്ദുസ്സലാം കാവുങ്ങൽ ,മുനീർ പേരാമ്പ്ര,മജീദ്ബാലുശ്ശേരി,വനിതാ വിംഗ് ജില്ലാ കൺവീനർ കെ.ഷമീന എന്നിവർ പ്രസംഗിച്ചു. ലീഡർഷിപ്പ് ക്വാളിറ്റി എന്ന വിഷയത്തിൽ ഡോ: എം.എ.അഷ്റഫ് ക്ലാസെടുത്തു .ജില്ലാ ജന: സെക്രട്ടറി കെ.വി.അബ്ദുൽ ജൈസൽ സ്വാഗതവും ട്രഷറർ സൽമാൻ പെരുമണ്ണ നന്ദിയും പറഞ്ഞു.
സി.കെ.അബ്ദുല്ല, ടി.കെ.അബ്ദുൽ അസീസ്, എ.അബ്ദുറഹിം, ഹാരിസ് കടമേരി, ഷാജഹാൻ അലി അഹമ്മദ്, പി.അബ്ദു റാസിഖ്, കെ.കെ.അൻസാർ , എം.കെ.റഫീഖ് , പി.അബ്ദുറഹിമാൻ , ടി.മുഹമ്മദലി, നൂറുദ്ദീൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Post a Comment