ഹജ്ജ്;താമരശേരിയിൽ 850 ഹാജിമാർക്ക്പ്രതിരോധ കുത്തിവെപ്പ് നടത്തി


താമരശേരി: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിനു പോകുന്ന ഹാജിമാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാംപ് താമരശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടത്തി. താമരശേരി താലൂക്കിലെയും കോഴിക്കോട് താലൂക്കിലെ ഏതാനും പ്രദേശങ്ങളിലെയും ഹാജിമാർക്കുള്ള വാക്സിനേഷൻ ക്യാംപാണ് താമരശേരിയിൽ സംഘടിപ്പിച്ചത്.




 ക്യാംപിൽ 850 ഓളം പേർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്റഫ് അധ്യക്ഷനായി.  
കെ.പി സുനീർ, മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ബാസ്,മുൻ എം. എൽ. എ വി.എം ഉമ്മർ,താമരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹ്മാൻ , എ അരവിന്ദൻ, പി.സി അബ്ദുൽ അസീസ്,കെ ലുക്മാൻ ഹാജി, എം.എ യൂസുഫ് ഹാജി, ഗിരീഷ് തേവള്ളി, മഞ്ജിത കുറ്റിയാക്കിൽ, എ.കെ കൗസർ, എം.ടി അയ്യൂബ് ഖാൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കുമാർ,കണ്ടിയിൽ മുഹമ്മത്, താര അബ്ദുറഹിമാൻ ഹാജി, പി.ടി ബാപ്പു, എം സുൽഫീക്കർ, ഹാരിസ് അമ്പായത്തോട്, എ.കെ അബ്ബാസ്, സലീം പുല്ലടി, വി.കെ അഷ്റഫ്, റാഷിദ് താമരശ്ശേരി, ആർ.കെ മൊയ്തീൻകോയ, പി. സി .എ റഹീം, കെ.ടി അബൂബക്കർ, ട്രെയ്നർ സൈതലവി സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris