കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള 2022 ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ് - ബോചെ (ഡോ.ബോബി ചെമ്മണൂർ) അവാർഡ്
ഇടുക്കി ലബ്ബക്കട സ്വദേശി ലിൻസി ജോർജിന് ഈ മാസം 7 ന് സമർപ്പിക്കും.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ ഉച്ച കഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങ് എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും.
ഇതോടനുബന്ധിച്ച് മുതിർന്ന നഴ്സുമാരെയും പാലിയേറ്റീവ് പ്രവർത്തകരെയും അനുമോദിക്കൽ നടൻ കോഴിക്കോട് നാരായണൻ നായർ ഉദ്ഘാടനം ചെയ്യും.
കാൽ ലക്ഷം രൂപയും പ്രശസ്തി പത്രവും മെമെന്റോയുമടങ്ങിയതാണ് അവാർഡ് .


Post a Comment