ചാത്തമംഗലം , മാവൂർ പഞ്ചായത്തുകളിലെ കാട്ടുപന്നി ശല്യത്തിനെതിരെ പ്രതിഷേധ ജനകീയ കൂട്ടായ്മ ജൂൺ 4ന്


മാവൂർ : ചാത്തമംഗലം , മാവൂർ പഞ്ചായത്തുകളിലെ കാട്ടുപന്നി ശല്യത്തിനെതിരെ പ്രതിഷേധ ജനകീയ കൂട്ടായ്മയുമായി ജനങ്ങൾ രംഗത്ത്. ചാത്തമംഗലം, മാവൂർ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ 2023 ജൂൺ 4 ഞായർ വൈകീട്ട് 4: 30ന് സൗത്ത് അരയങ്കോട് വെച്ചാണ് പ്രതിഷേധ കൂട്ടായ്മ.


 നിരന്തരമായി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികൾ ജീവന് നേരെ തിരിഞ്ഞപ്പോഴാണ് ഈ ശല്യത്തിൽ നിന്നു മോചനം വേണമെന്ന ചിന്ത വരികയും അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ പ്രതിഷേധം ശക്തമാക്കണമെന്ന തീരുമാനത്തിൽ സാമൂഹിക പ്രവർത്തകർ വാട്സപ്പ് കൂട്ടായ്മ രൂപീകരിക്കുകയും അതിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്യുന്നത് .   



കഴിഞ്ഞ മാസം  സൗത്ത് അരയങ്കോട് ഭാഗത്ത് വെച്ച് ആമിന എന്ന വീട്ടമ്മയെ പട്ടാപകൽ വയലിൽ വെച്ച് കാട്ടുപന്നി ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ ഇപ്പോഴും ചികിത്സയിലാണ് . നാന്നൂറ് ഏകറോളം കാട് പിടിച്ച് കിടക്കുന്ന മാവൂർ ഗ്രാസിം ഫാക്ടറി വളപ്പിലാണ് പന്നികൾ പെറ്റു പെരുകുന്നതെന്നും പരിസര പ്രദേശങ്ങളിൽ ഇവ എത്തിച്ചേരുന്നെന്നുമാണ് ഭൂരിപക്ഷ അഭിപ്രായം. 

Post a Comment

Previous Post Next Post
Paris
Paris