കുന്ദമംഗലം ഹൈസ്ക്കൂൾ 1976 - 79 ബാച്ച് പൂർവ്വ അധ്യാപക - വിദ്യാർഥി സംഗമം നടന്നു.


കുന്ദമംഗലം: "ഒരുമ " പൂർവവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ 1976 - 79 വരെയുള്ള SSLC വിദ്യാർത്ഥികളുടെ "ഒരുവട്ടംകൂടി " ഏകദിന പരിപാടി ഹൈസ്ക്കൂളിൽ നടന്നു. സീനിയർ പൂർവ്വാധ്യാപകനായ വിഷ്ണുനമ്പൂതിരി സംഗമം ഉദ്ഘാടനം ചെയ്തു. 




ഒരുമ ചെയർമാൻ മോഹൻ ദാസ്.എം.കെ. അധ്യക്ഷത വഹിച്ചു. ഗുരുക്കന്മാരായ ബാലകൃഷ്ണൻ, കൃഷ്ണൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, ഗൗരി, നിർമല, ശ്രീദേവി, വസുമതി, മൊയ്തീൻ, ലീല എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ത്രിപുരി, മുഹമ്മദ് കോയ എന്നിവർ ആശംസയർപ്പിച്ചു. 60 വയസ് പിന്നിട്ടവർ ഉൾപ്പെടെ പഴയ കുട്ടിക്കാലത്തെപ്പോലെ സ്റ്റേജിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഭക്ഷണവും പഴയ കാലത്തെ സഹപാഠികൾ ഒന്നിച്ചിരുന്ന് കഴിച്ചു. ശബരീഷ് കുമാർ സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു. രാവിലെ 10 മണിക്കാരംഭിച്ച പരിപാടി വൈകുന്നേരം ഏറെ വൈകിയാണ് അവസാനിച്ചത്.

Post a Comment

Previous Post Next Post
Paris
Paris