ഒച്ചിൻ്റെ വേഗതയിൽ നടക്കുന്ന മണാശ്ശേരി - ചെറുവാടി റോഡ് വർക്ക് ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. അശാസ്ത്രീയമായ നിർമ്മാണവും നിർമ്മാണത്തിലെ കാലതാമസവും ഈ പ്രദേശങ്ങളിലെ മുഴുവൻ ജനങ്ങൾക്കും ആസ്തമ ,അലർജി തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന രൂക്ഷമായ പൊടി മൂലം കണ്ണു കാണാതെ ബൈക്ക് വയലിലേക്ക് തെറിച്ചുവീണതാണ് ഒരു കുടുംബത്തിൻ്റെ തീരാ കണ്ണീരായി മാറിയത്.
ആയി പ്പറ്റമ്മൽ മുജീബിൻ്റെ മകൻ മൂ നിസ് റഹ്മാൻ്റ മരണം, ഈ റോഡ് വർക്ക് കരാറുകാരൻ്റെ കുറ്റകരമായ അനാസ്ഥയാണ് കാരണമായത്. സമയബന്ധിതവും കുറ്റമറ്റ രീതിയിലും ഈ പ്രവൃത്തി പൂർത്തിയാക്കാൻ ഗവൺമെൻ്റ് നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം, ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കുമെന്നും ഇതിനെതിരെ ജനകീയ പ്രതിരോധ കാമ്പയിന് തുടക്കം കുറിക്കേണ്ടി വരുമെന്നും ശ്രദ്ധ മുന്നറിയിപ്പു നൽകി.

Post a Comment