പദ്ധതി വിഹിതം ചിലവഴിച്ചതിൽ മികച്ച നേട്ടം : കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പുരസ്കാരം ഏറ്റുവാങ്ങി


മുക്കം: 2022-2023 വാർഷിക പദ്ധതിയിലും പട്ടികജാതി ഫണ്ട് വിനിയോഗിച്ചതിലും ജില്ലയിൽ അഭിമാനനേട്ടം കരസ്ഥമാക്കിയ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പുരസ്കാരം ഏറ്റുവാങ്ങി. ജില്ല കലക്ടർ എ ഗീതയിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, സെക്രട്ടറി ടി.ആബിദ എന്നിവരാണ് ഗ്രാമപഞ്ചായത്തിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്.





 2022-2023 സാമ്പത്തിക വർഷം പദ്ധതി വിഹിതം ചിലവഴിച്ചതിലും പട്ടികജാതി ഫണ്ട് ചില വഴിച്ചതിലും 100 ശതമാനം കടക്കാൻ ഗ്രാമ പഞ്ചായത്തിന് സാധിച്ചിരുന്നു.തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഒന്നാം സ്ഥാനം നേടാനും ഗ്രാമ പഞ്ചായത്തിനായി.
ജില്ലയിലെ 70 പഞ്ചായത്തുകളിൽ 11 പഞ്ചായത്തുകൾ മാത്രമാണ് 100 ശതമാനം നേട്ടം കരസ്ഥമാക്കിയത്. 
പട്ടികജാതി ഫണ്ട് നൂറ് ശതമാനം ചിലവഴിച്ച ചുരുക്കം പഞ്ചായത്തുകളിൽ ഒന്നാണ് കൊടിയത്തുർ.പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ്, പoനോപകരണങ്ങൾ,
ലൈഫ് ഭവനപദ്ധതിക്ക് തുക അനുവദിച്ചത്,
 മാട്ടു മുറി രാജീവ് ഗാന്ധി കോളനി വീട് വാസയോഗ്യമാക്കൽ,
ഇരിപ്പയിൽ കോളനി ചുറ്റുമതിൽ, ലക്ഷം വീട് വാസയോഗ്യമാക്കൽ, പഴം പറമ്പ് സാംസ്കാരിക നിലയം നവീകരണം, മുതപ്പറമ്പ്- ആദാടികുന്ന് റോഡ് ഗതാഗതയോഗ്യമാക്കൽ തുടങ്ങിയവയാണ് പട്ടികജാതി വിഭാഗത്തിൽ നടപ്പാക്കിയ പ്രധാന പദ്ധതികൾ.


Post a Comment

Previous Post Next Post
Paris
Paris