ട്രെയിന്‍ തീവയ്പ്: പ്രതിയുമായി ഇന്ന് തെളിവെടുപ്പിന് സാധ്യത; ആദ്യം എലത്തൂരിൽ


കോഴിക്കോട് : എലത്തൂരിലെ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുമായി ഇന്ന് തെളിവെടുപ്പിന് സാധ്യത. ആക്രമണം നടന്ന എലത്തൂരിലും പരിസരത്തും എത്തിച്ച് ആദ്യം തെളിവെടുപ്പ് നടത്താനാണ് നീക്കം. അതിനുശേഷം ഷൊര്‍ണൂരിലും കൊണ്ടുപോയേക്കും. കൃത്യത്തിന് പിന്നില്‍ ആസൂത്രണമുണ്ടോയെന്ന് വ്യക്തമാവാത്ത സാഹചര്യത്തില്‍ ഷൊര്‍ണൂരിലെ തെളിവെടുപ്പ് ഏറെ നിര്‍ ണായകമാണ്




അതേസമയം, തീവണ്ടിയാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീവെച്ചശേഷം പ്രതി ഷാരൂഖ് സെയ്ഫിക്ക് കടന്നുകളയാനായതില്‍ പോലീസിന് ജാഗ്രതക്കുറവുണ്ടായോ എന്ന് പോലീസ് ഇന്റലിജന്‍സ് പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചതായാണ് വിവരം. മുഖത്ത് പൊള്ളലേറ്റ പ്രതിക്ക് പോലീസ് സുരക്ഷാവലയത്തിനിടയില്‍നിന്ന് എങ്ങനെ കടന്നുകളയാന്‍ കഴിഞ്ഞു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. സംഭവസ്ഥലത്ത് ആദ്യമെത്തിയ പോലീസിന്റെ നടപടികളാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നത്. തീവണ്ടിയാത്രക്കാരനായ ഒരു പോലീസുകാരന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ആക്രമണത്തെക്കുറിച്ച് പോലീസിന് ആദ്യവിവരം ലഭിച്ചത്.അക്രമം യഥാസമയം അറിയിക്കുന്നതിന് രഹസ്യാന്വേഷണ വിഭാഗത്തിന് ജാഗ്രതക്കുറവുണ്ടായോ എന്നും പരിശോധിക്കുമെന്നാണ് സൂചന.

Post a Comment

Previous Post Next Post
Paris
Paris