രണ്ട് തവണ ഇടത് അംഗങ്ങൾ ഭരണ സമിതി യോഗം വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട്
പ്രസിഡണ്ടിന് പരാതി നൽകിയിരുന്നു.
എന്നാൽ രണ്ടു പരാതികൾക്കും മുഖം തിരിഞ്ഞു നിൽക്കുന്ന നടപടിയാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
ഇതിനെ തുടർന്ന് ഇടതു അംഗങ്ങൾ പഞ്ചായത്തീ രാജ് ആക്ട് പ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് രാജ് ആക്ട് നിയമപ്രകാരം 24 /4 /23 ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നേതത്വത്തിൽ പ്രത്യേകം ഭരണസമിതി യോഗം വിളിച്ചു ചേർക്കും.
ഇത് മാവൂരിലെ
യു ഡി.എഫ് ഭരണസമിതിക്കേറ്റ
കനത്ത തിരിച്ചടിയാണെന്നും വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യങ്ങൾചർച്ച ചെയ്യാൻ പോലും അനുവദിക്കാത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റ് യുഡിഎഫ് അംഗങ്ങളുടെയും നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വാർത്ത സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
പഞ്ചായത്ത് രാജ് ആക്ട് പോലുംഅറിയാത്ത ഭരണസമിതിയാണ് മാവൂരിലുള്ളതെന്നും അടിക്കടി തിരിച്ചടികൾ നേരിടുന്നപ്രസിഡണ്ടും മറ്റ് യുഡിഎഫ് അംഗങ്ങളും രാജിവെക്കണമെന്നും വാർത്ത സമ്മേളനത്തിൽ
ആവശ്യപ്പെട്ടു.
സി.പി.ഐ.എം മാവൂർ, കണ്ണിപറമ്പ് ലോക്കൽ സെക്രട്ടറിമാരായ
ഇ എൻ പ്രേമനാഥൻ , സുരേഷ്, പുതുക്കുടി,
മാവൂർ ഗ്രാമപഞ്ചായത്ത് പാർലമെൻററി പാർട്ടി ലീഡർ
എ പി മോഹൻദാസ് ,
സി.പി.ഐ.എം മാവൂർ ലോക്കൽ കമ്മറ്റി അംഗം
പി മനോഹരൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Post a Comment