എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് പൂർത്തിയാകും

എസ്.എസ്.എൽ.സി പരീക്ഷ ബുധനാഴ്ചയും ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ വ്യാഴാഴ്ചയും പൂർത്തിയാകും. എസ്.എസ്.എൽ.സി ഉത്തരക്കടലാസ് മൂല്യ നിർണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ 26 വരെ നടക്കും. പതിനെട്ടായിരത്തോളം അധ്യാപകർ പങ്കെടുക്കും. മൂല്യ നിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ ജോലികൾ ഏപ്രിൽ അഞ്ചിന് പരീക്ഷ ഭവനിൽ ആരംഭിക്കും.




മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും. 4,19,362 പേരാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 ആൺ കുട്ടികളും 2,05,561 പെൺ കുട്ടികളുമാണ്. 4,25,361 വിദ്യാർഥികൾ ഒന്നും 4,42,067 പേർ രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നുണ്ട്. ഏപ്രിൽ മൂന്നിന് തന്നെ ഹയർ സെക്കൻഡറി മൂല്യ നിർണയം ആരംഭിക്കും. 80 ക്യാമ്പുകളിൽ നടക്കുന്ന മൂല്യ നിർണയത്തിൽ 25,000 അധ്യാപകർ പങ്കെടുക്കും. ഏപ്രിൽ മൂന്നിന് തന്നെ വി.എച്ച്.എസ്.ഇ മൂല്യ നിർണയം ആരംഭിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷയും വ്യാഴാഴ്ച പൂർത്തിയാകും. 31ന് സ്കൂളുകൾ മധ്യ വേനലവധിക്കായി അടക്കും.





Post a Comment

Previous Post Next Post
Paris
Paris