കൊടിയത്തൂർ:മാധ്യമരംഗത്തെ പഠന- ഗവേഷണങ്ങള്‍ക്കായി
മാധ്യമ പ്രവര്‍ത്തകര്‍ക്ക്
കേരള മീഡിയ അക്കാദമി നല്‍കുന്ന ഈ വർഷത്തെ മാധ്യമ ഗവേഷക ഫെലോഷിപ്പ് നേടിയ ചന്ദ്രിക സീനിയർ സബ് എഡിറ്റർ ബഷീർ കൊടിയത്തൂരിന്.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ്മെമ്പറുടെ ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ബഷീർ കൊടിയത്തൂറിന് സമർപ്പിച്ചു. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.മലയാള മാധ്യമ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് പതിനായിരം രൂപയുടെ ഫെലോഷിപ്പ് ലഭിച്ചത്. തോമസ് ജേക്കബ്,
ഡോ.സെബാസ്‌റ്റ്യൻപോള്‍,എം.പിഅച്യുതന്‍,ഡോ.പി.കെ.രാജശേഖരന്‍,ഡോ.മീന ടി പിളള ഡോ.നീതു സോന
എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
രണ്ടു പതിറ്റാണ്ടായി മാധ്യമരംഗത്തുള്ള ബഷീർ മാധ്യമം, മംഗളം, തേജസ്, സുപ്രഭാതം പത്രങ്ങളിൽ പത്രാധിപ സമിതി അംഗമായിരുന്നു. സിടിവി ചാനലിൽ ന്യൂസ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്.
മാര്‍ച്ച് 21 ന് തിരുവനന്തപുരത്ത് നടന്ന പ്രതിഭാസംഗമത്തില്‍ മന്ത്രി കെ.എന്‍ ബാലഗോപാലിൽ നിന്നും ഫെലോഷിപ്പുകള്‍ ഏറ്റുവാങ്ങി. സൗത്ത് കൊടിയത്തൂരിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി റിയാസ്, മെമ്പർ കെ ജി സീനത്ത്,പി പി ഉണ്ണിക്കമ്മു, പി പി അബ്ദു, പി സി നാസർ, എൻ നസ്റുള്ള,വി എ റഷീദ് മാസ്റ്റർ, അബ്ദുള്ള എ, പി കെ അബ്ദു, ജസീം എം,അബ്ദുറഹിമാൻ കെ,ഷരീഫ് അമ്പലക്കണ്ടി, ഫസൽ പി കെ,യൂസുഫ് കെ, കെ ജി അൻവർ, ടി മൂസ, അജ്മൽ പികെ തുടങ്ങിയവർ സംസാരിച്ചു
Post a Comment