കൊയപ്പ ഫുട്ബോൾ; ഗ്രൗണ്ടിൽ കളിക്കാർ തമ്മിൽ കൂട്ടത്തല്ല്


കൊടുവള്ളി:ലൈറ്റ്നിംഗ് ക്ലബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക ഫുട്ബോൾ മത്സരത്തിനിടെ കളിക്കാർ തമ്മിൽ കൂട്ടതല്ല്.

 സൂപ്പർ സ്റ്റുഡിയോ മലപ്പുറവും, റോയൽ ട്രാവൽസ് കോഴിക്കോടും തമ്മിലുള്ള കളിക്കിടയിൽ രണ്ടാം പകുതിയിൽ ഫൗൾ വിളിച്ചപ്പോഴാണ് സംഘർഷം ആരംഭിച്ചത്. ഏറെ നേരം മൽസം തടസ്സപ്പെട്ടു. നിശ്ചിത സമയത്ത്‌ ഇരു ടീമുകളും ഓരോ ഗോൽ വീതം നേടിയിരുന്നു.
പെനൽറ്റിയിലേക്ക് നീങ്ങിയ മത്സരം കാണികൾ കൂട്ടത്തോട ഗ്രൗണ്ടിൽ ഇറങ്ങിയതിനാൽ നടത്താൻ സാധിച്ചില്ല. അങ്ങനെ ടോസ് ഇട്ട് വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. മൽസരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് വിജയിച്ചു.




ആവേശകരമായ മൽസരം കാണാൻ ഗ്യാലറികളിലും ഗ്രൗണ്ടിലുമായി കാണികൾ നിറഞ്ഞ്‌ കവിഞ്ഞിരുന്നു. ഇരിക്കാൻ ഇരിപ്പിടങ്ങൾ ഇല്ലാഞ്ഞിട്ടും ടിക്കറ്റ്‌ വിൽപ്പന തുടർന്നതിലും,ഗ്രൗണ്ടിൽ ഇറങ്ങിയ കാണികളെ മാറ്റി പെനാൽറ്റി നടത്താൻ സംഘാടകർക്ക്‌ കഴിയാത്തതിലും പ്രധിഷേതിച്ച്‌ ഗ്യാലറികളിലെ ഫ്ലക്സ്‌ ബോർഡുകൾ കാണികളിലെ ചിലർ വലിച്ച്‌ കീറി നശിപ്പിച്ചു. 

 

Post a Comment

Previous Post Next Post
Paris
Paris