മലയമ്മ ഫുട്ബോൾ പ്രീമിയർ ലീഗിന് തുടക്കമായി

കട്ടാങ്ങൽ :പുതിയ തലമുറ കായികപരമായ മത്സരങ്ങളിൽ ഏർപ്പെട്ടാൽ നാടുകളിൽ ഉത്തമമായ സമൂഹത്തെ വാർത്തെടുക്കാൻ കഴിയുമെന്ന് കുന്നമംഗലം സർക്കിൾ ഇൻസ്പെക്ടർ യൂസഫ് അഭിപ്രായപ്പെട്ടു.
 കമാന്റേർസ് ആർട്സ്&സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടുദിവസങ്ങളിലായി നടക്കുന്ന മലയമ്മ ഫുട്‌ബോൾ പ്രീമിയർലീഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.




 ആറ് ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്ത് 
സ്വാഗതസംഘം ചെയർമാൻ ബാസിത് സി കെ അധ്യക്ഷത വഹിച്ചു. മൂന്നാം വാർഡ് മെമ്പർ ഫസീല സലീം, മലയമ്മ എ യു പി സ്കൂൾ മാനേജർ ജനാർദ്ദനൻ കളരിക്കണ്ടി, ശരീഫ് മലയമ്മ, കുഞ്ഞുമരക്കാർ മലയുമ്മ, രാജൻ കെ കെ, സലിം കുന്നത്ത് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി റിയാസ് മലയമ്മ സ്വാഗതവും റഊഫ് എം ടി നന്ദിയും പറഞ്ഞു



Post a Comment

Previous Post Next Post
Paris
Paris