മാവൂർ: വർത്തമാന കാലം മൂല്യധിഷ്ടിത വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണെന്ന് സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അഭിപ്രായപ്പെട്ടു.
ഉമ്മുൽ മദാരിസ് മുഹിമ്മാത്തുൽ മുസ്ലിമീൻ 70-ാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് നടന്ന
സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൻഡർ ന്യൂട്രൽ ആശയങ്ങൾ നടപ്പാക്കാനുള്ള നീക്കം
അരാജകത്വം സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും
അത് പരീക്ഷിച്ച നാടുകൾ അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സ്വാഗത സംഘം ചെയർമാൻ ഒ.പി അഷ്റഫ് മൗലവി അധ്യക്ഷനായി.
ഉസ്താദ് കെ.മുഹമ്മദ് ബാഖവി, മുഹമ്മദ് അഷ്റഫ് റഹ് മാനി, മുരട്ടിരി അബ്ദുഹിമാൻ, പി.എം.അഹമ്മദ് കുട്ടി,
ടി.എം അബ്ദു റഷീദ്,
കോയകുട്ടി മുസ്ലിയാർ,
പൊയിലിൽ റഫീഖുല്ലാഹ്, പി.പിറഊഫ് പാറമ്മൽ, ഹസ്ബുള്ള ഫൈസി,
പി.എം അബ്ദുന്നാസർ സംസാരിച്ചു.

Post a Comment