കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവുമുയർന്ന നിലയിൽ. ഇന്ന് പവന് 280 രൂപ വർധിച്ച് 41,880 രൂപയായി. ഗ്രാമിന് 35 രൂപ വർധിച്ച് 5235 ആയി.
ജനുവരി രണ്ടിലെ വിലയായ 40,360 ആണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വർണവില. അന്താരാഷ്ട്ര വിപണയിലെ കുതിപ്പിന്‍റെ ചുവട് പിടിച്ചാണ് കേരളത്തിലും വില വർധിക്കുന്നത്. പവന് 41,600 രൂപയായിരുന്നു ഇന്നലത്തെ വില.

Post a Comment