പാലക്കാട് : കാറിൽ കടത്തുകയായിരുന്ന 8.9 ഗ്രാം മെത്താഫിറ്റമിനുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. പാലക്കാട് ചന്ദ്രനഗർ സ്വദേശി ഷിബു,കൊടുവള്ളി സ്വദേശി ഉമൈർ ഖാൻ, തിരുവമ്പാടി സ്വദേശി ആദർശ് എന്നിവരാണ് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ആഢംബര വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തുക്കള്‍ക്കൊപ്പം പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ രാത്രി ആഘോഷമാക്കിയ യുവാക്കള്‍ രാവിലെ മലമ്പുഴയിലേക്ക് ചുറ്റാനിറങ്ങിയതായിരുന്നു. ഈസമയം ബൈപ്പാസില്‍ വാഹനപരിശോധനയിലുണ്ടായിരുന്ന ടൗണ്‍ നോര്‍ത്ത് പൊലീസിന്റെ മുന്നില്‍പ്പെട്ടു. എവിടേക്കാണ് യാത്രയെന്ന് അന്വേഷിക്കുമ്പോള്‍ തന്നെ യുവാക്കള്‍ വ്യത്യസ്ത മൊഴി നല്‍കി. വിശദമായ പരിശോധനയിലാണ് സിഗരറ്റ് കവറില്‍ ഒളിപ്പിച്ചിരുന്ന ലഹരി പിടികൂടിയത്.

Post a Comment