വിവിധ മത്സരങ്ങളിൽ ജേതാക്കളായവരെയും അനുമോദിചു


മാവൂർ: ചെറൂപ്പ മണക്കാട് ജി.യുപി സ്കൂളിൽ എൽ.എസ്.എസ്, യു. എസ്.എസ് നേടിയവരെയും വിവിധ മത്സരങ്ങളിൽ ജേതാക്കളായവരെയും അനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത് ഉദ്ഘാടനം ചെയ്തു.




 ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. അബ്ദുൽ ഖാദർ, ഗ്രാമപഞ്ചായത്ത് അംഗം മിനി രാരംപിലാക്കൽ, എസ്.എം.സി ചെയർമാൻ എൻ. ഗിരീഷ് കുമാർ, എം.പി.ടി.എ പ്രസിഡൻറ് നിഖിത, എസ്.എസ്. ജി ചെയർമാൻ സുന്ദരൻ എന്നിവർ സംസാരിച്ചു പിടിഎ പ്രസിഡൻറ് ഇ.ടി. ബ്രിജേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഉണ്ണി ചീങ്കോൾ സ്വാഗതവും എസ്.ആർ.ജി കൺവീനർ എം. സിന്ധു നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris