ആലപ്പുഴ: നാഗ്പൂരില്‍ മരിച്ച കേരള അണ്ടര്‍ 14 സൈക്കിള്‍ പോളോ താരം നിദാ ഫാത്തിമയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. രാവിശല ആറേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തില്‍ ഉണ്ടായിരുന്നു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു പോയി. വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് ശേഷം പതിനൊന്നുമണിക്ക് നിദ പഠിച്ച നീര്‍ക്കുന്നം ഗവ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോയ ശേഷം കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനത്തില്‍ ഖബറടക്കി
നിദയെ അവസാനമായി യാത്രയാക്കാന്‍ സഹപാഠികളും നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകളാണ് നീര്‍ക്കുന്നം സ്‌കൂളില്‍ എത്തിയത്. മന്ത്രി പി.പ്രസാദ്, ജില്ലാ കലക്ടര്‍ തേജ് കൃഷ്ണ എന്നിവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
മത്സരത്തിനായി ഈ മാസം 20ന് നാഗ്പൂരില്‍ എത്തിയ നിദ അടക്കമുള്ള സംഘത്തിന് ഭക്ഷണവും താമസവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും അധികൃതര്‍ ഒരുക്കിയിരുന്നില്ല. ഇതിനിടെയാണ് 22ന് പുലര്‍ച്ചെ ഛര്‍ദ്ദി അനുഭവപ്പെട്ട നിദ ഫാത്തിമ ആശുപത്രിയില്‍ ചികിത്സ തേടിയതും വൈകാതെ മരണമടഞ്ഞതും_

Post a Comment