ലക്ഷ്യം ആരോഗ്യ വകുപ്പിൻ്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തൽ : കൊടിയത്തൂരിൽ നടന്ന ആരോഗ്യമേള വേറിട്ടതായി


മുക്കം: ആരോഗ്യ വകുപ്പിൻ്റെ വിവിധ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യമേള വേറിട്ടതായി. അലോപ്പതി വകുപ്പിനൊപ്പം ഹോമിയോ ആയുർവേദ ,ഐ സി ഡി എസ് വകുപ്പുകളും
മേളയുടെ ഭാഗമായി. 




കുടുംബാരോഗ്യ കേന്ദ്ര പരിസരത്ത് നടന്ന മേളയിൽ ജീവതാളം ജീവിത ശൈലി നിയന്ത്രണ ക്ലിനിക്, പകർച്ചവ്യാധികളെ കുറിച്ചും വ്യായാമത്തിൻ്റെ ആവശ്യകതയെ കുറിച്ചുമുള്ള പ്രദർശനം, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ, പാലിയേറ്റീവ് രോഗീപരിചരണ ക്ലാസ് എന്നിവ നടന്നു.
മേള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ടി റിയാസ്, ദിവ്യ ഷിബു, പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, ഫാത്തിമ നാസർ, മറിയം കുട്ടി ഹസ്സൻ,
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ബിന്ദു, കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ;ഗീത, റസാഖ് കൊടിയത്തൂർ, കരീം കൊടിയത്തൂർ, സാബിറ തറമ്മൽ, സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ, സിനിയ തുടങ്ങിയവർ സംസാരിച്ചു. സെമിനാറിൽ വിവിധ വിഷയങ്ങളിൽ സി എച്ച് സി പബ്ലിക് ഹെൽത്ത് നഴ്സ് ലത, ജെ പി എച്ച് എൻ ഖദീജ, ജെഎച്ച് ഐ ദീപിക, എം എൽ എസ് പി നസീറ, പാലിയേറ്റീവ് നഴ്സ് സി.ടി സലീജ എന്നിവർ ക്ലാസെടുത്തു. പ്രഥമ ശുശ്രൂഷ എന്ന വിഷയത്തിൽ ബി എൽ എസ് ഹബീബ് റഹ്മാൻ അറക്കൽ ക്ലാസെടുത്തു.ഇ സഞ്ചീവനി ടെലി കൺസെൽട്ടേഷനും മേളയുടെ ഭാഗമായി നടന്നു. 
മേളക്ക് മുന്നോടിയായി നടന്ന ആരോഗ്യ വിളംബര പ്രചരണ ജാഥയിൽ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ -അംഗൻവാടി വർക്കർമാർ, പാലിയേറ്റീവ് പ്രവർത്തകർ, പി ടി എം ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടന്നു


Post a Comment

Previous Post Next Post
Paris
Paris