ബാലികയുടെ മരണം: വിഷാംശംമൂലമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.


കട്ടാങ്ങൽ : ഛർദിയെത്തുടർന്ന് ബാലിക മരിച്ചത് വിഷാംശംമൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തെലങ്കാന സ്വദേശിയായ എൻ.ഐ.ടി. പ്രൊഫസർ ജയിൻ സിങ്ങിന്റെ മകൾ ഖ്യാതി സിങ്ങാണ് (ഒമ്പത്) ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുട്ടിക്ക് മഞ്ഞപ്പിത്തം, ന്യൂമോണിയ, കരൾരോഗം, വൈറൽ എപ്പിറ്റൈറ്റിസിന്റെ ലക്ഷണം, തലച്ചോറിൽ നീർക്കെട്ട് തുടങ്ങിയവയുള്ളതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.




റീജണൽ കെമിക്കൽ ലാബിൽനിന്ന് ആന്തരികാവയങ്ങളുടെ രാസപരിശോധനാഫലംകൂടി ലഭിച്ചാലേ ‍കൂടുതൽക്കാര്യങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. ഭക്ഷണത്തിൽ വിഷാംശം കലർന്നെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് കുന്ദമംഗലം പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്. ഈ മാസം 17-ന് കട്ടാങ്ങലിലെ ഫാസ്റ്റ് ഫുഡ് കടയിൽനിന്ന് രക്ഷിതാക്കളും കുട്ടിയും ഭക്ഷണം കഴിച്ചിരുന്നു..

Post a Comment

Previous Post Next Post
Paris
Paris