ഫറോക്ക്: ഫറോക്ക് പഴയപാലത്തില്‍ മദ്യലോറി അപകടത്തില്‍പ്പെട്ട് നഷ്ടപ്പെട്ടത് 97 പെട്ടി മദ്യം. നഷ്ടപ്പെട്ടതില്‍ 40 പെട്ടി മദ്യം മാത്രമാണ് ഫറോക്ക് പൊലീസിന് സംഭവ ദിവസം ലഭിച്ചത്. ഓരോ പെട്ടിയിലും 24 കുപ്പി വീതം മദ്യമാണ് ഉണ്ടായിരുന്നത്. സംഭവവത്തില്‍ കൂടുതല്‍ വിവര ശേഖരണത്തിനായി ഫറോക്ക് പൊലീസ് കൊല്ലം വെയര്‍ ഹൗസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ മൊഹാലിയില്‍ നിര്‍മ്മിച്ച മദ്യമാണിത്.
ചൊവ്വാഴ്ച്ച രാവിലെയാണ് മദ്യലോറി ഫറോക്ക് പഴയപാലം കടക്കുന്നതിനിടെ കമാനത്തില്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് അന്‍പതോളം ചെയ്‌സ് മദ്യ കുപ്പികളാണ് റോഡില്‍ വീണത്. റോഡില്‍ വീണ മദ്യ കുപ്പികളില്‍ പൊട്ടാത്ത കുപ്പികള്‍ നാട്ടുകാര്‍ എടുത്തുകൊണ്ട് പോയി. അവേശേഷിച്ച മദ്യകുപ്പികള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് വാഹനം നിറുത്താതെ പോവുകയായിരുന്നു

Post a Comment