മാവൂർ ക്ഷീരോത്പാദക സഹകരണ സംഘം 50ാം വാർഷിക പരിപാടി നടന്നു


മാവൂർ: മാവൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ അൻപതാം വാർഷികം സംസ്ഥാന മൃഗ സംരക്ഷണ -ക്ഷീര വികസന മന്ത്രി
ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. സുവനീർ മലബാർ മിൽമ എം.ഡി ഡോ. പി. മുരളി, ഡയറി ഡവലപ്മെൻറ് ഡെപ്യൂട്ടി ഡയറക്ടർ രശ്മി എന്നിവർക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. 




മുൻ പ്രസിഡന്റുമാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ആദരിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. 'ക്ഷീര വികസന മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മിൽമ ചെയർമാൻ കെ.എസ്. മണി ഉദ്ഘാടനം ചെയ്തു. ക്ഷീര കർഷകരെ അദ്ദേഹം ആദരിച്ചു. മിൽമ ഡയറക്ടർമാരായ പി. ശ്രീനിവാസൻ മാസ്റ്റർ, കെ.കെ. അനിത, പി.ടി. ഗിരീഷ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്, ജില്ല പഞ്ചായത്ത് ​അംഗം കമ്പളത്ത് സുധ, ​േബ്ലാക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.പി. മാധവൻ, രജിത സത്യൻ, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീജ ആറ്റാഞ്ചേരി മേത്തൽ, എം.ആർ.ഡി.എഫ് സി.ഇ.ഒ ജോർജ് കുട്ടി, കെ. അജിത്കുമാർ, ഹിത, എം. ധർമജൻ, മാവൂർ വിജയൻ, ശ്രീജ, ഇ.എൻ. പ്രേമനാഥൻ, പി. ​ഷൈപു, കെ.ജി. പങ്കജാക്ഷൻ, വി.എസ്. രഞ്ജിത്, കെ.എം.എ. നാസർ മാസ്റ്റർ, പി. സുനോജ് കുമാർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ സുരേഷ് പുതുക്കുടി സ്വാതവും പി.ടി. സിനി നന്ദിയുംപറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris