കട്ടാങ്ങൽ : കോഴിക്കോട് കട്ടാങ്ങൽ - കൊടുവള്ളിക്കിടയിലെ പുള്ളാവൂരിലാണ് ചെറുപുഴയിൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. പുള്ളാവൂരിലെ ചെറുപുഴയിൽ അർജന്‍റീന ഫാൻസുകാർ സ്ഥാപിച്ച ലയണൽ മെസ്സിയുടെ കട്ടൗട്ട് ഇന്‍റർനെറ്റിൽ വൈറലായി.
അർജന്‍റീന ടീമിന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജും അന്താരാഷ്ട്ര മാധ്യമങ്ങളും ഉൾപ്പെടെ ചിത്രം പങ്കുവെച്ചതോടെ പുള്ളാവൂരിലെ മെസ്സി ആഗോള വൈറലായി. ഇതോടെ, പുള്ളാവൂരുകാരുടെ ഫുട്ബാൾ ആവേശം ആകാശത്തോളമുയർന്നിരിക്കുകയാണ്.
അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഫോക്സ് സ്പോർട്സ് ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങൾ പുള്ളാവൂരിലെ പുഴയിലെ
മെസ്സിയുടെ ചിത്രം പങ്കുവെച്ചതോടെയാണ് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.



Post a Comment