മലയാളികള്‍ക്ക് 'നന്ദി' പറഞ്ഞ് ഖത്തര്‍; അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ മലയാളത്തില്‍ ആ രണ്ടക്ഷരം


ദോഹ: ഒരു ലോകകപ്പ് വേദിയില്‍ നമ്മുടെ മലയാളം, നമ്മുടെ 'നന്ദി'. അതെ ഖത്തര്‍ ലോകകപ്പിലെ പ്രധാന വേദികളിലൊന്നായ അല്‍ ബൈത്ത് സ്‌റ്റേഡിയത്തിലാണ് മലയാളത്തിലുള്ള വാക്കുകളും ഉള്ളത്. 'നന്ദി' എന്നാണ് സ്റ്റേഡിയത്തിന്റെ കവാട പരിസരത്തുള്ളത്.




ലോകത്തെ അസംഖ്യം ഭാഷകളിലെ താങ്ക്‌സ് എന്ന പദത്തിനൊപ്പമാണ് 'നന്ദി'യും ഇടം നേടിയത്.തൊട്ടടുത്ത് തന്നെ ബ്രസീലിലെ നന്ദി പദമായ ഒബ്രിഗാദോയുമുണ്ട്.ചന്ദ്രിക എഡിറ്ററും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനുമായ കമാല്‍ വരദൂരാണ് ഇക്കാര്യം മലയാളികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

കമാല്‍ വരദൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്
           
'നമുക്ക് അഭിമാനിക്കാന്‍
മറ്റെന്ത് വേണം..?

നോക്കുക,
അല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെ
കവാടത്തിലെ ആ രണ്ടക്ഷരം നന്ദി..

ലോകത്തെ അസംഖ്യം
ഭാഷകളിലെ താങ്ക്സ്
എന്ന പദത്തിനൊപ്പമാണ്
നമ്മുടെ നന്ദി..

തൊട്ടരികില്‍ ബ്രസീലുകാരുടെ_
നന്ദി പദമായ ഒബ്രിഗാദോയുമുണ്ട്..
ഒരു ലോകകപ്പ് വേദിയില്‍
നമ്മുടെ മലയാളം..
നമ്മുടെ നന്ദി,..

ഷെയ്ക്ക് തമീം..
മലയാള നാടിന് വേണ്ടി

ഒരായിരം നന്ദി'

Post a Comment

Previous Post Next Post
Paris
Paris