വെള്ളലശ്ശേരി : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി കെമിസ്ട്രി ബിരുദ (2019-22) പരീക്ഷയിൽ 4th റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയ വെള്ളലശ്ശേരി സ്വദേശിനി ഫാത്തിമ അഫ്നാൻ എം പി യെ "ക്ലാസ്സ്‌മേറ്റ്സ് -94" പൂർവ്വ വിദ്യാർഥി കൂട്ടാഴ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
വെള്ളലശ്ശേരി ഫാത്തിമയുടെ വസതിയിൽ വെച്ച് നടന്ന ഹൃസ്വ ചടങ്ങിൽ റിട്ട: അധ്യാപകനും പൗരപ്രമുഖനുമായ ഷുക്കൂർ മാസ്റ്റർ കൂളിമാട് ക്ലാസ്മേറ്റ്സിന്റെ സ്നേഹോപഹാരം ഫാത്തിക്ക് കൈമാറി.ക്ലാസ്സ്‌മേറ്റ്സ്-94 കൂട്ടായ്മയിലെ അംഗങ്ങളായ നൗഷാദ് അലി മാവൂർ, ലത്തീഫ് അനന്തായൂർ, നസീമ ബീവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Post a Comment