തിരുവനന്തപുരം : പാറശാലയിലെ ഷാരോണ്‍ വിഷം അകത്തുചെന്ന് മരണപ്പെട്ട കേസില്‍ പ്രതി ഗ്രീഷ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഷാരോണിന് നല്‍കിയ കഷായത്തില്‍ താന്‍ വിഷം ചേര്‍ത്തിരുന്നുവെന്ന് ഗ്രീഷ്മ പോലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയില്‍ വച്ചാണ് പോലീസ് രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാവിലെ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ശുചിമുറിയിലേക്ക് പോയ ഗ്രീഷ്മ ലൈസോള്‍ കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. ഛര്‍ദിച്ചതിനെ തുടര്‍ന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
ഗ്രീഷ്മയുടെ ബന്ധുക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയുടെ മാതാപിതാക്കള്‍, അമ്മാവന്‍, ബന്ധുവായ യുവതി എന്നിവരെ ചോദ്യം ചെയ്യുന്നുണ്ട്

Post a Comment